കേന്ദ്രവിഹിത പ്രസ്താവന; മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണമെന്ന് സുരേന്ദ്രൻ

സംസ്ഥാനത്തിന്‍റെ കഴിവില്ലായ്മ കേന്ദ്രസർക്കാരിന്‍റെ മേൽ കെട്ടിവെച്ച് രക്ഷപെടാൻ സാധിക്കുകയില്ല
കേന്ദ്രവിഹിത പ്രസ്താവന; മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണമെന്ന് സുരേന്ദ്രൻ
Updated on

കൊച്ചി: കേന്ദ്രവിഹിതം കേരളത്തിന് നൽകുന്നത് സംബന്ധിച്ച് കൃത്യമായി കേന്ദ്രധനമന്ത്രി കണക്കവതരിപ്പിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്തിന്‍റെ കഴിവില്ലായ്മ കേന്ദ്രസർക്കാരിന്‍റെ മേൽ കെട്ടിവെച്ച് രക്ഷപെടാൻ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിനെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി ഗീർവാണമടിക്കാതെ കണക്കുകൾ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജിഎസ്ടി വിഹിതം നൽകാനുണ്ടെന്ന് പറയുന്ന ധനമന്ത്രി എന്തുകൊണ്ടാണ് കൃത്യമായ പ്രൊപ്പോസൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് നൽകാത്തത്? ക്ഷേമപെൻഷനുകളിലെ കേന്ദ്രവിഹിതെ മുഴുവനും വാങ്ങി വെച്ചതിനു ശേഷമാണ് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് അത് വിതരണം ചെയ്യാതെ വഴിമാറ്റി ചെലവഴിക്കുന്നത്. നെല്ല് കർഷകർക്കുൾപ്പെടെ പണം നൽകാതെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Trending

No stories found.

Latest News

No stories found.