ഇ.ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽപാതയെ പിന്തുണച്ച് ബിജെപി

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്തി
കെ. സുരേന്ദ്രൻ‌ ഇ. ശ്രീധരനൊപ്പം.
കെ. സുരേന്ദ്രൻ‌ ഇ. ശ്രീധരനൊപ്പം.
Updated on

പൊ​ന്നാ​നി: ഇ. ​ശ്രീ​ധ​ര​ൻ മു​ന്നോ​ട്ടു​വ​ച്ച തി​രു​വ​ന​ന്ത​പു​രം- ക​ണ്ണൂ​ർ വ​രെ അ​തി​വേ​​ഗ റെ​യിൽ പ​ദ്ധ​തി പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. വി​ക​സ​ന​മാ​ണ് പ​ര​മ പ്ര​ധാ​നം. അ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കേ​ണ്ട​ത്. ഇ. ​ശ്രീ​ധ​ര​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​വേ​​ഗ ബ​ദ​ൽ റെ​യിൽ പാ​ത​യെ പ​റ്റി​യു​ള്ള കാ​ര്യ​ങ്ങ​ൾ ശ്രീ​ധ​ര​നോ​ട് സം​സാ​രി​ച്ചു. കെ- ​റെ​യിലിന്‍റെ സി​ൽ​വ​ർ​ലൈ​നി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച വ​ന്ന​പ്പോ​ൾ ത​ന്നെ അ​ത് അ​പ്ര​യോ​​ഗി​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. വേ​​ഗം വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കം ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ, സാ​ധാ​ര​ണ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ, പ​രി​സ്ഥി​തി നാ​ശ​മി​ല്ലാ​തെ വേ​​ഗ​ത​യി​ൽ എ​ത്തു​ന്ന ഒ​രു പാ​ത​യാ​ണ് ഇ. ​ശ്രീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. അ​ത് കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​യാ​ണ്.

ന​ട​പ്പി​ലാ​ക്കാ​ൻ പ​റ്റാ​ത്ത സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന സി​ൽ​വ​ർ​ലൈ​ൻ അ​ല്ല വേ​ണ്ട​ത്. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി ന​ശി​പ്പി​ക്ക​രു​ത്. സാ​ധാ​ര​ണ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്. ക​ഴി​ഞ്ഞ ത​വ​ണ റെ​യ്‌​ൽ​വേ മ​ന്ത്രി​യെ കാ​ണാ​ൻ ഇ. ​ശ്രീ​ധ​ര​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. വ്യ​ക്ത​മാ​യ മ​റു​പ​ടി ഇ. ​ശ്രീ​ധ​ര​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വേ​ണ്ടി അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ വ​ന്ന​വ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നും ഹൈ​സ്പീ​ഡ് പാ​ത സി​ൽ​വ​ർ​ലൈ​ൻ പോ​ലെ​യ​ല്ലെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ പി. ​ര​ഘു​നാ​ഥ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​നാ​​ഗേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി തേ​ല​ത്ത്, യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​ഫു​ൽ കൃ​ഷ്ണ​ൻ, ഇ​ന്‍റ​ല​ക്ച്ച​ൽ സെ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. ശ​ങ്കു ടി. ​ദാ​സ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Trending

No stories found.

Latest News

No stories found.