തെരഞ്ഞെടുപ്പ് കാലത്ത് എന്തെങ്കിലും വിളിച്ചുപറഞ്ഞിട്ട് കാര‍്യമില്ല, തെളിവ് വേണം; കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് കെ. സുരേന്ദ്രൻ

കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവ് വേണമെന്നും സുരേന്ദ്രൻ പറഞ്ഞു
It doesn't matter if you shout something during the election; K. Surendran responded to the Kodakara case
കെ. സുരേന്ദ്രൻ
Updated on

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് കാലത്ത് എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ കാര‍്യമില്ലെന്നും അതിന് തെളിവ് വേണമെന്നും കുഴൽപ്പണക്കേസുമായി ബിജെപിയെ ബന്ധപ്പെടുത്തുന്ന ഒന്നുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. താൻ 346 കേസുകളിൽ പ്രതിയാണെന്നും ഒരുകേസിലും താൻ നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും എല്ലാ കേസിലും നിയമത്തിന്‍റെ വഴി സ്വീകരിച്ച് കോടതിയിൽ സത‍്യം ബോധിപ്പിക്കുകയാണെന്നും സുരേന്ദ്രൻ വ‍്യക്തമാക്കി.

കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവ് വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ള വ‍്യാജന്മാരോട് പ്രതികരിക്കാനില്ലെന്നും ഇതിന് പിന്നിലുള്ളവരെ തനിക്ക് വ‍്യക്തമായി അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. കൊടകര കുഴൽപ്പണക്കേസിൽ സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പൊലീസും മത്സരം നടത്തുകയാണെന്നായിരുന്നു പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.

Trending

No stories found.

Latest News

No stories found.