കെ. വിദ്യ കസ്റ്റഡിയിൽ

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്
കെ. വിദ്യ കസ്റ്റഡിയിൽ
Updated on

പാ​ല​ക്കാ​ട്: മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ എ​സ്എ​ഫ്ഐ മു​ൻ നേ​താ​വ് കെ. ​വി​ദ്യ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​രി​ല്‍ നി​ന്നാ​ണു വി​ദ്യ​യെ അ​ഗ​ളി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു പ​തി​ന​ഞ്ചു ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണു ന​ട​പ​ടി. അ​ഗ​ളി​യി​ല്‍ എ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ അ​ഗ​ളി പൊ​ലീ​സും നീ​ലേ​ശ്വ​രം പൊ​ലീ​സും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഈ ​കേ​സു​ക​ളി​ല്‍ വി​ദ്യ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച മു​ന്‍കൂ​ര്‍ ജാ​മ്യ​ഹ​ര്‍ജി​ക​ള്‍ പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം മാ​റ്റി. അ​തി​നു പി​ന്നാ​ലെ​യാ​ണു വി​ദ്യ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​രി​ല്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണു വി​ദ്യ​യെ പി​ടി​കൂ​ടി​യ​തെ​ന്നാ​ണു വി​വ​രം.

മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ എ​ക്‌​സ്പീ​രി​യ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി ക​രി​ന്ത​ളം ഗ​വ​ണ്‍മെ​ന്‍റ് ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ളെ​ജി​ല്‍ വി​ദ്യ ജോ​ലി നേ​ടി​യി​രു​ന്നു. പി​ന്നീ​ട് പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ കോ​ളെ​ജി​ല്‍ ജോ​ലി​ക്കു ശ്ര​മി​ക്കു​മ്പോ​ഴാ​ണ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ സം​ശ​യം തോ​ന്നി​യ​ത്. തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ദ്യ​യു​ടെ എ​ക്‌​സ്പീ​രി​യ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്നു തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​ണ് കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​നി കെ.​വി​ദ്യ. മ​ഹാ​രാ​ജാ​സ് കോ​ളെ​ജ് പ്രി​ൻ​സി​പ്പ​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ആ​റി​ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് എ​ടു​ത്ത കേ​സ് പി​ന്നീ​ട് പാ​ല​ക്കാ​ട് അ​ഗ​ളി പൊ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ (ഐ​പി​സി 465), വ​ഞ്ചി​ക്കാ​ൻ വേ​ണ്ടി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്ക​ൽ (468), യ​ഥാ​ർ​ഥ രേ​ഖ​യെ​ന്ന മ​ട്ടി​ൽ അ​ത് ഉ​പ​യോ​ഗി​ക്ക​ൽ (471) എ​ന്നീ കു​റ്റ​ങ്ങ​ളാ​ണു കേ​സി​ലു​ള്ള​ത്.

Trending

No stories found.

Latest News

No stories found.