ജാതി അധിക്ഷേപം: സത്യഭാമയുടെ മുൻകൂർ ജാമ്യാഹർജിയിൽ വിധി ഇന്ന്

കേസ് പരിഗണിച്ച ജസ്റ്റിസ് കെ. ബാബുവിന്‍റെ ബെഞ്ചാണ് ഇന്ന് വിധി പറയുക
ഡോ. ആർഎൽവി രാമകൃഷ്ണൻ, കലാമണ്ഡലം സത്യഭാമ.
ഡോ. ആർഎൽവി രാമകൃഷ്ണൻ, കലാമണ്ഡലം സത്യഭാമ.
Updated on

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമ സമർപ്പിച്ച മൂൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്. അറസ്റ്റിൽ നിന്നും താൽക്കാലിക സംര.ണം തേടി സത്യഭാമ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സത്യാഭാമയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലന്നും ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാകണമെന്നും മുൻപ് ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് അറിയിച്ചിരുന്നു. തുടർന്ന് വീണ്ടും കേസ് പരിഗണിച്ച ജസ്റ്റിസ് കെ. ബാബുവിന്‍റെ ബെഞ്ചാണ് ഇന്ന് വിധി പറയുക.

ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.സത്യഭാമയുടെ വാക്കുകൾ പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. മുൻപ് നെടുമങ്ങാട് സെഷൻസ് കോടതിയിൽ സത്യഭാമ സമർപ്പിച്ച ഹർജി കോതടി തള്ളിയതിനെത്തുടർന്നാണ് കേസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

Trending

No stories found.

Latest News

No stories found.