കളമശേരി സ്ഫോടനം: പ്രതി ബന്ധുക്കളോട് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി പൊലീസ്

കൺവെൻഷൻ സെന്‍ററിലെത്തിയപ്പോൾ ഭാര്യാ മാതാവിനെ നേരിട്ട് കണ്ടെങ്കിലും സ്ഫോടനത്തിൽ നിന്നും പിന്മാറാൻ മാർട്ടിൻ തയാറായിരുന്നില്ലെന്നും പൊലീസ്
Dominic Martin, Kalamassery blast spot
Dominic Martin, Kalamassery blast spot
Updated on

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കരുതെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നതായി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ പൊലീസിനോട് വെളിപ്പെടുത്തി. ഭാര്യയുടെ അമ്മയടക്കമുള്ളവരെ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് പ്രതി ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പല തവണ ഭാര്യയെ ഫോൺ ചെയ്തിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്. സ്ഫോടനത്തിനു കുറച്ചു മുൻപു വരെ ഭാര്യമാതാവിനെ യോഗത്തിൽ നിന്നും വിലക്കാൻ ആവശ്യപ്പെടുന്നതിനായി മാർട്ടിൻ ഭാര്യയുടെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ആ ഫോൺ കോൾ ഭാര്യ എടുത്തിരുന്നില്ല.

കൺവെൻഷൻ സെന്‍ററിലെത്തിയപ്പോൾ ഭാര്യാ മാതാവിനെ നേരിട്ട് കണ്ടെങ്കിലും സ്ഫോടനത്തിൽ നിന്നും പിന്മാറാൻ മാർട്ടിൻ തയാറായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ചോദ്യം ചെയ്യുന്ന സമയം മുഴുവൻ പ്രതി സമൂഹ വിദ്വേഷിയെ പോലെയാണ് പെരുമാറിയത്.

ഫെയ്സ്ബുക്ക് വിഡിയോ പോസ്റ്റിലൂടെ പങ്കു വച്ച വിവരങ്ങളാണ് ചോദ്യം ചെയ്യലിലും പ്രതി ആവർത്തിച്ചത്. സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതിലും നിരവധി പേർക്ക് പരുക്കേറ്റതിലും പശ്ചാത്താപമുള്ളതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.