ക​ണ്ട​ല ബാ​ങ്ക് തട്ടിപ്പു കേസ്; ഭാ​സു​രാം​ഗ​ന് വീണ്ടും ഇഡി നോട്ടീസ്

ബാ​ങ്കി​ന് 26 കോ​ടി​യു​ടെ ന​ഷ്ടം മാ​ത്ര​മാ​ണു സം​ഭ​വി​ച്ച​തെ​ന്നും നി​ക്ഷേ​പ​ക​ർ കൂ​ട്ട​ത്തോ​ടെ പ​ണം പി​ൻ​വ​ലി​ച്ച​താ​ണു പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​മെ​ന്നു​മാ​ണു ഭാ​സു​രാം​ഗ​ന്‍റെ വി​ശ​ദീ​ക​ര​ണം
N Bhasurangan
N Bhasurangan file
Updated on

കൊ​ച്ചി: ക​ണ്ട​ല ബാ​ങ്ക് ക​ള്ള​പ്പ​ണ കേ​സി​ൽ എ​ൻ. ഭാ​സു​രാം​ഗ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് നോ​ട്ടി​സ് ന​ൽ​കി. വെള്ളിയാഴ്ച രാ​വി​ലെ കൊ​ച്ചി ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റാ​യ ഭാ​സു​രാം​ഗ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഭാ​സു​രാം​ഗ​ൻ, മ​ക​ൻ അ​ഖി​ൽ ജി​ത്, മ​ക​ൾ ഭി​മ എ​ന്നി​വ​രെ പ​ത്ത് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് നാളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഭാ​സു​രാം​ഗ​ന്‍റെ നി​കു​തി രേ​ഖ​ക​ൾ അ​ട​ക്കം ഹാ​ജ​രാ​ക്കാ​നും ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബാ​ങ്കി​ന് 26 കോ​ടി​യു​ടെ ന​ഷ്ടം മാ​ത്ര​മാ​ണു സം​ഭ​വി​ച്ച​തെ​ന്നും നി​ക്ഷേ​പ​ക​ർ കൂ​ട്ട​ത്തോ​ടെ പ​ണം പി​ൻ​വ​ലി​ച്ച​താ​ണു പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​മെ​ന്നു​മാ​ണു ഭാ​സു​രാം​ഗ​ന്‍റെ വി​ശ​ദീ​ക​ര​ണം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തെ ബാ​ങ്കി​ലും ഭാ​സു​രാം​ഗ​ന്‍റെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി രേ​ഖ​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

ഭാ​സു​രാം​ഗ​ന്‍റെ മ​ക​ന്‍ അ​ഖി​ൽ ജി​ത്തി​ന്‍റെ നി​ക്ഷേ​പം, ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ലു​ണ്ടാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ സ്രോ​ത​സ്, ബി​സി​ന​സ് വ​ള​ർ​ച്ച എ​ന്നി​വ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി ശേ​ഖ​രി​ച്ചി​രു​ന്നു.

Trending

No stories found.

Latest News

No stories found.