പൊതുവേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അഴിമതി ആരോപണം; കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍

കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പ്രസിഡന്‍റിന്‍റെ പ്രസംഗം.
Kannur ADM naveen babu found dead
പൊതുവേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അഴിമതി ആരോപണം; കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍
Updated on

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ചൊവ്വാഴ്ച പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ, രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് എഡിഎമ്മിന് യാത്രയയപ്പ് നല്‍കിയത്. എന്നാൽ, നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തില്‍ വച്ച് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ഇദ്ദേഹത്തിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സംശയം.

ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിച്ച എഡിഎമ്മിന്‍റെ നടപടിയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വിമര്‍ശനം ഉന്നയിച്ചത്. കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പി.പി. ദിവ്യയുടെ പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നല്‍കുമ്പോള്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിട്ടു. പി.പി. ദിവ്യ മാധ്യമങ്ങളെ കാണാനിരിക്കെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Trending

No stories found.

Latest News

No stories found.