നവീന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്‌റ്റർ

കലക്ടർക്കെതിരെ ഗുരുതര ആരോപണമാണ് നവീൻ ബാബുവിന്‍റെ ബന്ധുക്കൾ ഉന്നയിക്കുന്നത്
Kannur Collector apologizes to Naveen's family
arun k. vijayan
Updated on

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ നവീൻ ബാബുവിന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കല്കറ്റർ അരുൺ കെ. വിജയൻ. കത്ത് മുഖേനേയാണ് കലക്റ്റർ കുടുംബത്തോട് മാപ്പ് അപേക്ഷിച്ചത്. സബ് കലക്റ്റർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ കത്ത് നേരിട്ടേത്തിച്ചത്.

സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കലക്ടർ കത്തിൽ വ്യക്തമാക്കി. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ കലക്ടർ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു.

കലക്ടർക്കെതിരെ ഗുരുതര ആരോപണമാണ് നവീൻ ബാബു വിന്‍റെ ബന്ധുക്കൾ ഉന്നയിക്കുന്നത്. വിരമിക്കൽ ചടങ്ങല്ല, മറിച്ച് സ്ഥലം മാറ്റമാണെന്നും യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നും കലക്ടറോട് നവീൻ ബാബു അഭ്യർഥിച്ചിരുന്നുവെന്നാണ് ബന്ധു പറഞ്ഞത്. പക്ഷേ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി.ദിവ്യയ്ക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കു കയായിരുന്നു. നവീൻ ബാബുവിന്‍റെ മരണത്തിൽ കലക്ടറേറ്റിലെ ജീവനക്കാർക്കും കലക്ടറോട് അമർഷം ഉയർന്ന സാഹചര്യത്തി ലാണ് കുടുംബത്തോട് ഖേദം പ്രകടിപ്പിച്ചുള്ള കത്ത് കൈമാറിയ ത്.

കലക്ടറുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ ടൗൺ സിഐയാണ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. കലക്ടർക്കെതിരെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ.രാജൻ നേരത്തേ അറിയിച്ചിരുന്നു. കല്കടർക്കെതിരെ ഇതുവരെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല.

Trending

No stories found.

Latest News

No stories found.