'കഴുത്തിനും ചെവിക്കും ഇടത് കണ്ണിനും ആഴത്തിലുള്ള മുറിവ്'; നിഹാലിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമെന്ന് റിപ്പോർട്ട്
'കഴുത്തിനും ചെവിക്കും ഇടത് കണ്ണിനും ആഴത്തിലുള്ള മുറിവ്'; നിഹാലിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
Updated on

കണ്ണൂർ: നിഹാലിന്‍റെ ശരീരമാകെ നായ്ക്കൾ കടിച്ചതിന്‍റെ പരിക്കുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോർട്ട്. നിഹാലിന്‍റെ തല മുതൽ പാദം വരെ നായ്ക്കൾ കടിച്ചുകീറി.

ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. നിഹാലിന്‍റെ കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിനു താഴെ ആഴത്തിലുള്ള മുറിവേറ്റു.

സംഭവത്തിനു പിന്നാലെ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കളെ പിടികൂടിയത്. പടിയൂർ എബിസി കേന്ദ്രത്തിലെ സംഘത്തെയാണ് മുഴിപ്പിലങ്ങാട് നിയോഗിച്ചത്. വിദേശത്തുള്ള പിതാവ് നിഹാലിന്‍റെ മരണവാർച്ചയറിഞ്ഞ് നാട്ടിൽ തിരിച്ചിട്ടുണ്ട്.

ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാൽ. മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്. എന്നാലിത്തവണയും കുട്ടി തിരികെ എത്തുമെന്നാണ് കരുതിയിരുന്നത്. പിന്നീട് കാണാതായപ്പോഴാണ് അന്വേഷിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് കുട്ടിയെ കാണാതായത്. എട്ടരയക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തുന്നത്.

പൊലീസും നാട്ടുകാരും ചേർന്ന് മണിക്കുറുകൾ നീണ്ടു നടത്തിയ പരിശോധനയിലാണ് വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തുന്നത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലായിരുന്നു നാട്ടുകാർ നിഹാലിനെ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടെന്ന് നാട്ടുക്കാർ പറയുന്നു. ഇക്കാര്യത്തിൽ നടപടിയെടുക്കാത്തതിൽ നാട്ടുക്കാർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.

Trending

No stories found.

Latest News

No stories found.