അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ളത്; സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടിസ്

ഇരു സര്‍ക്കാരുകളും നാളെയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യം
karnataka High Court on arjun rescue operations
അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ളത്; സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടിസ്
Updated on

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ള വിഷയമെന്ന് കർണാടക ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ഇരു സര്‍ക്കാരുകളും നാളെയ്ക്കകം മറുപടി നൽകണമെന്നാണ് ആവശ്യം.

അർജുനു വേണ്ടി ഇതുവരെ നടത്തിയ രക്ഷാ ദൗത്യത്തിന്‍റെ വിവരങ്ങൾ ക‍ർണാടക ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചു. കേസ് ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. 2 മലയാളി അഭിഭാഷകരാണ് ഹൈക്കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.