അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു; രക്ഷാദൗത്യത്തിന് സൈന്യമെത്തും

ബെൽഗാമിൽ നിന്നുള്ള 60 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തുക.
രക്ഷാപ്രവർത്തനം തുടരുന്നു.
രക്ഷാപ്രവർത്തനം തുടരുന്നു.
Updated on

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം നാളും തുടരുന്നു. രക്ഷാദൗത്യത്തിന് ഇന്ന് സൈന്യമെത്തും. പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്. ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കിയാൽ കൂടുതൽ സഹായകരമായിരിക്കും. ബെൽഗാമിൽ നിന്നുള്ള 60 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തുക. മണ്ണിടിച്ചിൽ നടന്ന മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള സൈനികരാണ് എത്തുക.

റഡാർ ഉപയോഗിച്ചുള്ള പരിശോധന ഫലം കാണാഞ്ഞതിനെത്തുടർന്ന് മണ്ണ് നീക്കം ചെയ്ത് പരിശോധന തുടരുകയാണ്. മണ്ണിനടിയിൽ ലോറിയടക്കം അർജുൻ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

എട്ട് മണ്ണു മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. അർജുൻ അടക്കം മൂന്നു പേരെയാണ് കാണാതായത്. കനത്ത മഴ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യതയുണ്ട്.

Trending

No stories found.

Latest News

No stories found.