കർണാടകയിലെ മണ്ണിടിച്ചിൽ: അർജുന് വേണ്ടിയുള്ള തെരച്ചിൽ 100 മണിക്കൂർ പിന്നിട്ടു

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്രമന്ത്രി എച്ച്.ഡി. ദേവഗൗഡയും സ്ഥലത്തെത്തി.
karnataka landslide missing malayali driver
Updated on

ബംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. റഡാർ ഉപയോഗിച്ചുള്ള പരിശോധന ഫലം കാണാഞ്ഞതിനെത്തുടർന്ന് മണ്ണ് നീക്കം ചെയ്ത് പരിശോധന തുടരുകയാണ്. മണ്ണിനടിയിൽ ലോറിയടക്കം അർജുൻ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്രമന്ത്രി എച്ച്.ഡി. ദേവഗൗഡയും സ്ഥലത്തെത്തി.

എട്ട് മണ്ണു മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. അർജുൻ അടക്കം മൂന്നു പേരെയാണ് കാണാതായത്. കനത്ത മഴ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യതയുണ്ട്.

Trending

No stories found.

Latest News

No stories found.