അതിർത്തിയിൽ മാലിന്യം തള്ളരുത്; കേരളത്തിന് കത്തെഴുതി കർണാടക

മാലിന്യവുമായെത്തിയ 6 ട്രക്കുകൾ കഴിഞ്ഞ ദിവസം ചെക് പോസ്റ്റിൽ തടഞ്ഞിരുന്നു.
Karnataka writes to kerala over waste dumping
അതിർത്തിയിൽ മാലിന്യം തള്ളരുത്; കേരളത്തിന് കത്തെഴുതി കർണാടക
Updated on

ബംഗളൂരു: സംസ്ഥാന അതിർത്തിയിൽ മാലിന്യം തള്ളുന്നതിനെ വിമർശിച്ച് കേരളത്തിന് കർണാടക സർക്കാരിന്‍റെ കത്ത്. ട്രക്കുകളിൽ അതിർത്തി കടന്നെത്തി പ്ലാസ്റ്റിക് മാലിന്യം, മെഡിക്കൽ മാലിന്യം എന്നിവ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനാണ് കത്തെഴുതിയിരിക്കുന്നത്. മാലിന്യവുമായെത്തിയ 6 ട്രക്കുകൾ കഴിഞ്ഞ ദിവസം ചെക് പോസ്റ്റിൽ തടഞ്ഞിരുന്നു.

7 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കർണാടക കത്തെഴുതിയിരിക്കുന്നത്. ബന്ദിപ്പുർ വനമേഖല, എച്ച്ഡികോട്ട, ചാമരാജ് നഗർ, നഞ്ചൻഗുഡ്, മൈസൂരു എന്നിവിടങ്ങളിലാണ് മാലിന്യം തള്ളുന്നത്. 2020 ലും കർണാടക ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.