കാസർഗോഡ്: കാസർകോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യക്കേസിൽ കുറ്റാരോപിതനായ എസ്ഐ അനൂപിനെ സസ്പെന്‍റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കാസർഗോഡ് ഓട്ടോ ഡ്രൈവറായ അബ്ദുൽ സത്താറിനെ നിയമ ലംഘനം നടത്തിയെന്ന് ആരോപിച്ച് എസ്ഐ അനൂപ് സത്താറിന്‍റെ ഓട്ടോ പിടിച്ച് വെയ്ക്കുകയും അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തത്. തുടർന്ന് 60 കാരനായ സത്തർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് ശേഷം ആത്മഹത്യ ചെയുകയായിരുന്നു.
പൊലീസ് പിടികൂടിയ ഓട്ടോ വിട്ടുകിട്ടാത്തതാണ് പിതാവിന്‍റെ മരണത്തിനു കാരണമായതെന്ന് അബ്ദുൽ സത്താറിന്‍റെ മകൻ അബ്ദുൽ ഷാനിസ് പറഞ്ഞു. പൊലീസിന്‍റെ നടപടി സത്താറിന് ഏറെ മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നതായും ഇനി ഒരാൾക്കും ഈ ഗതി ഉണ്ടാവരുതെന്നും പിതാവ് ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനമായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയമെന്നും ഷാനിസ് പറഞ്ഞു.
എസ്ഐ അനൂപ് മുൻപ് മറ്റൊരും ഡ്രൈവറെ കൈയ്യേറ്റം ചെയ്തതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാസർകോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ നൗഷാദിനോട് എസ് ഐ മോശമായി പെരുമാറുന്നതാണ് വീഡിയോയിൽ ഉള്ളത്. കേസിന്‍റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. നൗഷാദിനെ എസ്‌ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. താന്‍ ആരെയും കൊന്നിട്ടില്ലെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും നൗഷാദ് എസ്‌ഐയോട് ചോദിക്കുന്നുണ്ടെങ്കിലും കൈയേറ്റം തുടരുന്നതാണ് ദൃശ്യത്തിലുളളത്.