''രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും എൽഡിഎഫിനെ വഞ്ചിക്കില്ല''

''കേസുമായി ബന്ധപ്പെട്ട് എന്നെ രക്ഷിക്കണമേ എന്നു പറഞ്ഞ് എന്നെ വിളിച്ച നേതാക്കൾ ഇപ്പോഴും സഭയിലുണ്ട്''
KB Ganesh Kumar
KB Ganesh Kumar
Updated on

തിരുവനന്തപുരം: സോളാർ പീഡനകേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി നൽകി കെ.ബി. ഗണേഷ് കുമാർ എംഎൽഎ. ''ഗണേഷ് കുമാറിനോ ബാലകൃഷ്ണ പിള്ളയ്ക്കോ ഉമ്മൻ ചാണ്ടിയോട് യാതൊരു വ്യക്തി വൈരാഗ്യവുമില്ല'', സോളാർ കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയിലതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മേൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

2013 മുതൽ ഇന്ന് ഈ നിമിഷം വരെ തനിക്ക് പരാതിക്കാരിയുമായോ അവരുമായി ബന്ധപ്പെട്ടവരുമായോ യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കിൽ അത് തെളിയിക്കണമെന്ന് സിബിഐയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബം ഇക്കാര്യത്തിൽ നന്ദി പറയേണ്ടത്. അദ്ദേഹം സിബിഐക്ക് അന്വേഷണം കൈമാറിയതിനാലാണല്ലോ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചീറ്റ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

താൻ തുറന്ന ഒരു പുസ്തകമാണ്. ഒന്നും പറയാൻ വളഞ്ഞ വഴി സ്വീകരിക്കേണ്ടതില്ല. പറയാനുള്ളത് മുഖത്തു നോക്കി പറയുകയാണ് ശീലം. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും അഭയം തന്ന എൽഡിഎഫിനെ മറക്കില്ലെന്നും ഗണേഷ് കുമാർ സഭയിൽ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് എന്നെ രക്ഷിക്കണമേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കൾ ഇപ്പോഴും സഭയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പേരുകൾ വെളിപ്പെടുത്താത്തത് തന്‍റെ അന്തസ്സാണ്. അച്ഛൻ തുറന്നു പറഞ്ഞ പല കാര്യങ്ങളും ഇപ്പോൾ വെളിപ്പെടു

ത്തുന്നില്ല. വേണ്ടിവന്നാൽ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ചർച്ചക്കിടെ സണ്ണി ജോസഫും ഷംസുദ്ദീനും തന്‍റെ പേരു പരാമർശിച്ചതിനാലാണ് താനിവിടെ മറുപടി പറയുന്നത്. തനിക്കെതിരേ മാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ പ്രചരണങ്ങളിൽ അവർക്കു മുന്നിൽ പോയി മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.