'രക്ഷാപ്രവർത്തനം ദുഷ്കരം, 2 എംവിഡി ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചു'; കെ.ബി. ഗണേഷ്കുമാർ

പ്രദേശത്ത് രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്
banlgore landslide| kb ganeshkumar responds on arjuns missing landslide at ankola
KB Ganeshkumar | Arjun
Updated on

തിരുവനന്തപുരം: കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളിയായ ലോറി ഡ്രൈവർ കുടുങ്ങിയ സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വിഷയത്തെക്കുറിച്ച് സംസാരിച്ചു.

പ്രദേശത്ത് രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. വലിയ തോതിൽ അവിടെ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം. ഇത് രക്ഷാ പ്രവർത്തനത്തിന് തടസമാണ്. വീണ്ടും മണ്ണിടിയുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ലോറി സമീപത്തെ പുഴയിലേക്ക് പോയിട്ടുണ്ടാവാമെന്ന സംശയവും അധികൃതർ പ്രകടിപ്പിക്കുന്നുണ്ട്.

എന്നാൽ വാഹനത്തിന്‍റെ ജിപിഎസ് ലഭ്യമാണ്. മാത്രമല്ല അർജുന്‍റെ ഫോൺ രാവിലെ ഓണായിരുന്നു. വെള്ളത്തിൽ പോയെങ്കിൽ ഇത് രണ്ടും ലഭ്യമാവില്ല. കാസർകോടുനിന്ന് 280 കിലോമീറ്റർ ദൂരെയാണ് അപകടം. രണ്ട് എം.വി.ഡി. ഉദ്യോ​ഗസ്ഥരെ സ്ഥലത്തേക്ക് അയച്ചതായും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.