കമ്യൂണിസ്റ്റ് പാർട്ടികളിൽ ജാതി സ്വാധീനം കൂടി വരുന്നു: കെ.ഇ. ഇസ്മയിൽ

'ജാതി നോക്കി പെരുമാറുന്ന ഒരുകൂട്ടം ലോബികളുടെ സ്വാധീനവലയം സെക്രട്ടേറിയറ്റിൽ ഉണ്ട്'
കമ്യൂണിസ്റ്റ് പാർട്ടികളിൽ ജാതി സ്വാധീനം കൂടി വരുന്നു: കെ.ഇ. ഇസ്മയിൽ
Updated on

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ സാധാരണ പ്രശ്നങ്ങളുമായി എത്തുന്നവരോട് ജാതി നോക്കി പെരുമാറുകയാണെന്നും ഇതിനെതിരെ പോരാടാൻ സമയമായെന്നും മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയായിരുന്ന കെ.ഇ. ഇസ്മയിൽ. കമ്യൂണിസ്റ്റ് പാർട്ടികളിൽ ജാതി സ്വാധീനം കൂടി വരുകയാണ്. സെക്രട്ടേറിയറ്റിൽ എത്തുന്ന താഴ്ന്ന ജാതിക്കാർ വിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

നേരിട്ടറിഞ്ഞിട്ടില്ലെങ്കിലും ഇതേപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. ജാതി നോക്കി പെരുമാറുന്ന ഒരുകൂട്ടം ലോബികളുടെ സ്വാധീനവലയം സെക്രട്ടേറിയറ്റിൽ ഉണ്ടെന്ന് പറയപ്പെടുന്നു. അതിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് അറിയില്ല.

പെറ്റിഷനുമായി ഒരു നായരോ നമ്പൂതിരിയോ ആണ് പോകുന്നതെങ്കിൽ അവരോടുള്ള പെരുമാറ്റത്തിലും, ഒരു ക്രിസ്റ്റ്യാനിയോ മുസ്‌ലീമോ പട്ടികജാതിക്കാരനോ ആണ് പോകുന്നതെങ്കിൽ അവരോടുള്ള പെരുമാറ്റത്തിൽ നിന്നും ഇത് വളരെ വ്യക്തമായിട്ട് മനസിലാകുമല്ലോയെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.