നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ

തദ്ദേശ വാർഡുകളുടെ പുനഃക്രമീകരണത്തിന് ബില്ല് കൊണ്ടുവരും
Kerala Assembly session likely from June 10
നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ
Updated on

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക കേരള സഭ 13 മുതൽ 15 വരെ നടക്കുന്നതിനാൽ ആ ദിവസങ്ങളിൽ സഭ ചേരില്ല.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനും അതിർത്തികൾ പുനർനിർണിയിക്കാനുമുള്ള കരട് ബിൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഓർഡിനൻസായി കൊണ്ടുവരാൻ ഉദ്ദേശിച്ചതാണെങ്കിലും മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി വേണമെന്നാവശ്യപ്പെട്ട് മടക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് ബിൽ കൊണ്ടുവരാൻ തീരുമാനിച്ചത്.

2025ലെ പദ്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമരൂപം നൽകുന്നതിന് പ്രത്യേക പരിശോധനാ സമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രി സജി ചെറിയാൻ കൺവീനറും ചീഫ് സെക്രട്ടറി ഡോ. വി. വേണു സെക്രട്ടറിയുമായിരിക്കും. മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്‌ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് അംഗങ്ങൾ.

Trending

No stories found.

Latest News

No stories found.