'അടിയന്തര പ്രമേയം' പോയി..!

"അടിയന്തര പ്രമേയം' എന്ന വാക്കിനു പകരം "നടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപം' എന്ന ഭേദഗതി ഉൾപ്പെടെ റിപ്പോർട്ടില്‍ ശുപാർശ ചെയ്തിരുന്ന ഭേദഗതികൾ അംഗീകരിച്ചു.
'അടിയന്തര പ്രമേയം' പോയി..!
Updated on

തിരുവനന്തപുരം: നിയമസഭയെ പ്രക്ഷുബ്ധമാക്കാനുള്ള പ്രതിപക്ഷ ഉപാധിയായ "അടിയന്തര പ്രമേയ'ത്തിന്‍റെ പേരുമാറ്റാൻ തീരുമാനം. ചട്ടങ്ങളുടെ മലയാള പരിഭാഷ ആധികാരികമാക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി സ്പീക്കർ രൂപീകരിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം.

"അടിയന്തര പ്രമേയം' എന്ന വാക്കിനു പകരം "നടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപം' എന്ന ഭേദഗതി ഉൾപ്പെടെ റിപ്പോർട്ടില്‍ ശുപാർശ ചെയ്തിരുന്ന ഭേദഗതികൾ അംഗീകരിച്ചു. റിപ്പോർട്ടിലെ മറ്റു ശുപാർശകൾ ചട്ടങ്ങൾ സംബന്ധിച്ച സമിതിയുടെ പരിശോധനയ്ക്കു ശേഷം നടപ്പാക്കാനും തീരുമാനിച്ചു. നിലവിൽ നടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപം എന്ന പ്രയോഗമാണ് സ്പീക്കർ തുടരുന്നത്.

Trending

No stories found.

Latest News

No stories found.