തിരുവനന്തപുരം: ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിയമസഭയിൽ ഭരണ- പ്രതിപക്ഷ ചർച്ച ചൂടുപിടിച്ചു. ചർച്ചയ്ക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു മറുപടി പറയും. ഇന്ധന സെസായി പ്രഖാപിച്ച 2 രൂപയിൽ കുറവു വരുത്തുമോ എന്നതാണു ശ്രദ്ധേയം.
സംസ്ഥാനം കണ്ട വളരെ വിചിത്രമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്ന് കോൺഗ്രസ് അംഗം എ.പി. അനില്‍കുമാര്‍ പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് ജനങ്ങള്‍ക്ക് ഇടിവെട്ടേല്പ്പിച്ചപ്പോള് ബാലഗോപാല്‍ ബജറ്റെന്ന പാമ്പിനെ വിട്ടു കടിപ്പിച്ചു. ജനങ്ങള്‍ക്ക് ഇത്ര വലിയ കൂട്ടയടി നല്കേണ്ടതില്ലായിരുന്നുവെന്നും അനിൽകുമാർ.
ബാലന് കെ. നായരുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട നായിക ജോസ് പ്രകാശിന്റെ വീട്ടില്‍ ഓടിക്കകയറിയതു പോലെയാണ് കേന്ദ്ര, സംസ്ഥാന ബജറ്റുകളെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. എം. മുകേഷ്, ഡി.കെ. മുരളി, എ.കെ.എം. അഷ്റഫ്, കെ.ടി. ജലീൽ, പി.എസ്. സുപാല്‍, കെ.പി.എ. മജീദ്, മാണി സി. കാപ്പന്, യു.എ. ലത്തീഫ്, വാഴൂർ സോമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.