കേരളത്തിൽ നവംബർ 13ന് ഉപതെരഞ്ഞെടുപ്പ്

മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിനൊപ്പം നവംബർ 23ന് കേരളത്തിലും വോട്ടെണ്ണുക
chelakkara, palakkad, wayand bye election candidate discussion
കേരളത്തിൽ നവംബർ 13ന് ഉപതെരഞ്ഞെടുപ്പ്
Updated on

ന്യൂഡൽഹി: കേരളത്തിൽ ഒഴിവുള്ള നിയമസഭാ, ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് നടത്തും. മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിനൊപ്പം നവംബർ 23ന് ഇവിടെയും വോട്ടെണ്ണുക.

വയനാട് ലോക്സഭാ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് വരുന്നത്. രാഹുൽ ഗാന്ധി റായ് ബറേലിയിലും വയനാട്ടിലും ജയിച്ചതോടെ വയനാട് മണ്ഡലം ഒഴിഞ്ഞിരുന്നു. ഇതാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വരാൻ കാരണം. പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലും ചേലക്കര എംഎൽഎ കെ. രാധാകൃഷ്ണനും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ ഈ മണ്ഡലങ്ങളിലും ഒഴിവ് വരുകയായിരുന്നു.

രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി ആയിരിക്കും വയനാട്ടിൽ മത്സരിക്കുക എന്ന് നേരത്തെ തന്നെ ഏകദേശ ധാരണയായിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ വിവിധ പാർട്ടികളുടെ അന്തിമ തീരുമാനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

chelakkara, palakkad, wayand bye election candidate discussion
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20ന്, ഝാർഖണ്ഡിൽ രണ്ട് ഘട്ടം | Video

മഹാരാഷ്ട്രയിലെ നന്ദേഡ്, പശ്ചിമ ബംഗാളിലെ ബാസിർ ഘട്ട് എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിലെ 10 നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ ഒമ്പതിടങ്ങളിലെയും എംഎൽഎമാർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതാണ് ഒഴിവ് വരാൻ കാരണം.

Trending

No stories found.

Latest News

No stories found.