പൊയ്കയിൽ ശ്രീകുമാര ഗുരുദേവ പഠനകേന്ദ്രം കേരള സാംസ്കാരിക വകുപ്പ് സ്ഥാപിക്കും: മന്ത്രി സജി ചെറിയാൻ

ആദിയർദീപം ജൻമദിന പതിപ്പുകളുടെ പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു
പൊയ്കയിൽ ശ്രീകുമാര ഗുരുദേവ പഠനകേന്ദ്രം കേരള സാംസ്കാരിക വകുപ്പ് സ്ഥാപിക്കും: മന്ത്രി സജി ചെറിയാൻ
Updated on

കോട്ടയം: പൊയ്കയിൽ ശ്രീകുമാര ഗുരുദേവ പഠനകേന്ദ്രം കേരള സാംസ്കാരിക വകുപ്പ് സ്ഥാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. 146-ാമത് ജന്മദിന വേദിയിൽ ആദിയർ ദീപം വജ്രജൂബിലി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിമകളുടെ സ്വാതന്ത്ര്യവും ലോകത്തിന് സമാധാനവും എന്ന മുദ്രാവാക്യമാണ് ഗുരുദേവൻ ഉയർത്തിയതെന്നും, ഗുരുദേവൻ നയിച്ച യുദ്ധത്തിനെതിരെയുള്ള സമാധാന ജാഥ സമകാലിക ലോകത്ത് ഏറെ പ്രസക്തിയുള്ളതാണെന്നും അധ്യക്ഷത വഹിച്ച റിട്ട. ജഡ്ജിയും സഭാ വൈസ് പ്രസിഡൻ്റുമായ ഡോ.പി.എൻ വിജയകുമാർ പറഞ്ഞു. പുസ്തക പ്രകാശനം പരിചയപ്പെടുത്തൽ യുവജന സംഘം ജോ.സെക്രട്ടറി ഡോ. രാജീവ് മോഹനൻ നടത്തി. ആദിയർദീപം ജൻമദിന പതിപ്പുകളുടെ പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു.

തുടർന്ന് വ്യവസ്ഥയുടെ നടപ്പാതകൾ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം എം.ജി യുണിവേഴ്സിറ്റി സ്കൂൾ ഒഫ് ലെറ്റേഴ്സ് പ്രൊഫ. അജു കെ. നാരായണൻ നിർവഹിച്ചു. ആത്മ പബ്ലിക്കേഷൻസ് ഡയറക്റ്റർ ഡോ.ജോബിൻ ജോസ് ചാമക്കാല പുസ്തകം ഏറ്റുവാങ്ങി. കവി സുകുമാരൻ കടത്തുരുത്തിയുടെ ഇലകൾ അതിന്റെ മരത്തിലേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം റിസർച്ച് സ്കോളർ മായാ പ്രമോദ് നിർവഹിച്ചു. പബ്ലിക്കേഷൻ കമ്മിറ്റിയംഗം ഗോപിനാഥ് കുംഭിത്തോട് പുസ്തകം ഏറ്റുവാങ്ങി. പി.ആർ.ഡി.എസ് ചരിത്രകാരൻ വി.വി. സ്വാമി മുഖ്യ പ്രഭാഷണം നടത്തി.

പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറിയും ആദിയർ ദീപം ചീഫ് എഡിറ്ററുമായ സി.സി. കുട്ടപ്പൻ, ജോ.സെക്രട്ടറി പി.രാജാറാം, എഴുത്തുകാരൻ രാജേഷ് കെ.എരുമേലി, നടൻ റ്റി.എൻ. കുമാരദാസ്, യുക്തിരേഖ എഡിറ്റർ അഡ്വ. രാജഗോപാൽ വാകത്താനം, ആദിയർ ദീപം എഡിറ്റർ സുകുമാരൻ കടുത്തുരുത്തി, പി.ആർ.ഡി.എസ് മീഡിയ സെക്രട്ടറി

രഘു ഇരവിപേരൂർ, സൊസൈറ്റി ഓഫ് പി.ആർ.ഡി.എസ് സ്റ്റഡീസ് സെക്രട്ടറി കെ.ടി.രാജേന്ദ്രൻ, ശശി ജനകല എന്നിവർ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.