ക്വാറി അനുമതിക്കുള്ള വ്യവസ്ഥകളിൽ ഇളവ്

5000 കോടി രൂപയ്ക്കു മുകളില്‍ ചെലവ് വരുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ക്വാറികള്‍ നടത്തുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ക്ക് ലേലം ഒഴിവാക്കും
5000 കോടി രൂപയ്ക്കു മുകളില്‍ ചെലവ് വരുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ക്വാറികള്‍ നടത്തുന്നതിനുള്ള അപേക്ഷകള്‍ക്ക് ലേലം ഒഴിവാക്കും Kerala eases norms for quarries
ക്വാറി അനുമതിക്കുള്ള വ്യവസ്ഥകളിൽ ഇളവ്
Updated on

തിരുവനന്തപുരം: ദേശീയ പാതാ വിഭാഗം സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പ്രവൃത്തികളുടെ ഭാഗമായി, 5000 കോടി രൂപയ്ക്കു മുകളില്‍ ചെലവ് വരുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നോമിനേഷന്‍ അടിസ്ഥാനത്തില്‍, ക്വാറികള്‍ നടത്തുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ക്ക് നിലവിലുള്ള ഉത്തരവിലെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി ലേലം ഒഴിവാക്കി, നിരാക്ഷേപ സാക്ഷ്യപത്രം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം.

പാട്ടക്കാലയളവ് കരാര്‍ കാലയളവ് അല്ലെങ്കില്‍ 3 വര്‍ഷമോ ഏതാണോ കുറവ് അതു വരെ ആയിരിക്കും. ഖനനം ചെയ്തെടുത്ത പാറ അനുമതി നല്‍കിയിട്ടുള്ള എന്‍എച്ച്എഐ റോഡ് നിര്‍മ്മാണവും വികസനവും പദ്ധതികളുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കണം.

Trending

No stories found.

Latest News

No stories found.