സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു

ഇതിലൂടെ വാര്‍ഷിക ചെലവില്‍ ഏകദേശം 2,000 കോടി രൂപയുടെ വര്‍ധനവും സംസ്ഥാന സർക്കാരിനുണ്ടാവുക
kerala government announces da hike
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചുfile image
Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്‍റെ ആനുകൂല്യം ലഭിക്കും.

ഇതിലൂടെ വാര്‍ഷിക ചെലവില്‍ ഏകദേശം 2,000 കോടി രൂപയുടെ വര്‍ധനവും സംസ്ഥാന സർക്കാരിനുണ്ടാവുക. അനുവദിച്ച ഡിഎ, ഡിആർ എന്നിവ അടുത്തമാസത്തെ ശമ്പളത്തിനും പെൻഷനും ഒപ്പമാവും ലഭിക്കുക. ഒരു ഗഡു ഈ വർഷം ഏപ്രിൽ അനുവദിച്ചിരുന്നു. ഡിആര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും പ്രതിവർഷം 2 ഗഡുക്കൾ വീതം അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരിന്നു.

Trending

No stories found.

Latest News

No stories found.