ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടക്കരുത്; കെഎസ്ആർടിസിക്ക് 30 കോടിരൂപ അനുവദിച്ച് സർക്കാർ

പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്
kerala government approved 30 crore for ksrtc
KN Balagopal- Kerala Finance Ministerfile
Updated on

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്.

ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5777 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറി.

Trending

No stories found.

Latest News

No stories found.