കണ്ണൂർ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജി നൽകി സംസ്ഥാന സർക്കാർ

സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് ഹർജി സമർപ്പിച്ചത്
Gopinath Raveendran
Gopinath Raveendranfile
Updated on

കണ്ണൂർ: കണ്ണൂർ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജി നൽകി സംസ്ഥാന സർക്കാർ. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേയാണ് പുനഃപരിശോധനാ ഹർജി.

നിയമിക്കപ്പെട്ടയാളുടെ യോഗ്യതയിൽ കോടതിക്ക് സംശയമില്ലായിരുന്നെന്നും ഹർജിക്കാർ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധി, നിയമന രീതിയിലും കോടതിക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും വിധി രാഷ്ട്രീയ കോലാഹലത്തിൽ കാരണമാവുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് ഹർജി സമർപ്പിച്ചത്. മികച്ച‍യാൾ പുറത്ത് പോയ വിസിയെന്നും സർക്കാർ പറയുന്നു. ഗോപിനാഥ് രവീന്ദ്രന്‍റെ നേട്ടങ്ങൾ ഹർജിയിൽ എണ്ണിപ്പറഞ്ഞാണ് സംസ്ഥാനം പുനപരിശോധന ഹർജി സമർപ്പിച്ചിരിക്കുന്നത്. വിധി സംസ്ഥാനത്തോട് മുൻവിധിയോടെയുള്ള വിധിയാണെന്നും കടുത്ത അനീതി സംസ്ഥാനത്തോട് ഇതുവഴി ഉണ്ടായി എന്നും സംസ്ഥാന സർക്കാർ ഹർജിയിൽ വാദിക്കുന്നു.

Trending

No stories found.

Latest News

No stories found.