യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കം: സമവായത്തിന് ശ്രമമെന്ന് സർക്കാർ

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് സർക്കാരിന്‍റെ കഴിവുകേടാണെന്ന് കോടതി കുറ്റപ്പെടുത്തി.
യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കം: സമവായത്തിന് ശ്രമമെന്ന് സർക്കാർ
യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കം: സമവായത്തിന് ശ്രമമെന്ന് സർക്കാർ
Updated on

കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കം സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. സുപ്രീംകോടതി ഉത്തരവനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികൾ ഏറ്റെടുത്ത് കൈമാറാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് സർക്കാരിന്‍റെ കഴിവുകേടാണെന്ന് കോടതി കുറ്റപ്പെടുത്തി.

ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് എത്രകാലം മാറി നിൽക്കുമെന്നും ഭരണഘടനാപരമായ ഉത്തരവ് നടപ്പാക്കാതെ യാക്കോബായ സ്വാധീനിപ്പിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.

രണ്ടാഴ്ചക്കുള്ളിൽ വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനാവശ്യം ബലപ്രയോഗത്തിലൂടെ ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കരുതെന്നും സ്വീകരിച്ച നടപടികൾ റിപ്പോ‍ർട്ടായി നൽകണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.