തിരുവനന്തപുരം: സംസാഥാനത്ത് അടുത്ത 3 ദിവസം കൂടി അതിശക്തമായ മഴ തുടരും. ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതിശക്തമഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം കടലാക്രമണത്തിനും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഇന്ന് (15/10/2024) രാത്രി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. 2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.
അടുത്ത 5 ദിവസത്തേക്കുള്ള മുഴ മുന്നറിയിപ്പ്:
15/10/2024 : മലപ്പുറം, കണ്ണൂർ (ഓറഞ്ച് അലർട്ട്)
15/10/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് (യെലോ അലര്‍ട്ട്)
16/10/2024 : ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് (ഓറഞ്ച് അലർട്ട്)
16/10/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ (യെലോ അലര്‍ട്ട്)
17/10/2024 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലർട്ട്)
17/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം (യെലോ അലര്‍ട്ട്)
18/10/2024: കോഴിക്കോട്, കണ്ണൂർ (യെലോ അലര്‍ട്ട്)