മഴ മുന്നറിയിപ്പിൽ മാറ്റം; ഒക്ടോബർ 23 വരെ ശക്തമായ മഴയ്ക്ക് സാധ്യത; അലർട്ടുകൾ

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു.
kerala heavy rain alert from monday yellow alert
മഴ മുന്നറിയിപ്പിൽ മാറ്റം; ഒക്ടോബർ 23 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 2 ദിവസങ്ങളിൽ ഇന്ത്യൻ തീരത്തും നിന്ന് ഇത് അകന്നു പോകാനും സാധ്യതയുണ്ട്. കൂടാതെ മധ്യ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഒക്ടോബര് 21 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായും തുടർന്ന് ഒക്ടോബർ 23 -ഓടുകൂടി തീവ്ര ന്യുനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പുള്ളത്.

യെലോ അലർട്ടുകളുള്ള വിവിധ ജില്ലകൾ:

ഒക്ടോബർ 19 - തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി

ഒക്ടോബർ 20 - തിരുവനന്തപുരം, ഇടുക്കി

ഒക്ടോബർ 21 - ഇടുക്കി, പത്തനംതിട്ട

ഒക്ടോബർ 22 - തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി

ഒക്ടോബർ 23 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി

കേരളത്തിൽ അടുത്ത ഒരാഴ്ച നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 23 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അതേസമംയ, കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. കേരള തീരത്ത് 20/10/2024 (നാളെ) രാവിലെ 05.30 മുതൽ 21/10/2024 രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു.

തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

Trending

No stories found.

Latest News

No stories found.