മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തീവ്രമഴ; 8 ജില്ലകളിൽ യെലോ അലർട്ട്

നേരത്തെ 5 ജില്ലകളിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.
മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തീവ്രമഴ; 8 ജില്ലകളിൽ യെലോ അലർട്ട്
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം ശക്തമായ മഴയെ തുടർന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ്. നേരത്തെ വടക്കന്‍ ജില്ലകളിലെ 5 ജില്ലകളിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.

വടക്കന്‍ കേരളത്തിന് പുറമെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തുടർന്ന് ഈ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

അതേ സമയം, സംസ്ഥാനത്ത് 24 മണിക്കൂർ കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതിനു ശേഷം മഴയുടെ ശക്തികുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നാളെയും വടക്കന്‍ കേളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച്ച യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.