ബിജെപിയുടെ പോസ്റ്ററില്‍ കേരളത്തിലെ ജെഡിഎസ് നേതാക്കളും; വിശദീകരണവുമായി മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും

പോസ്റ്റർ വ്യാജമായി നിർമ്മിച്ചതെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു
ബിജെപിയുടെ പോസ്റ്ററില്‍ കേരളത്തിലെ ജെഡിഎസ് നേതാക്കളും; വിശദീകരണവുമായി  മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും
Updated on

എറണാകുളം: കേരളത്തിൽ എൽഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്‍റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി. തോമസിന്‍റേയും മന്ത്രി കെ .കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങള്‍ കർണാടകയിലെ ബിജെപിയുടെ പോസ്റ്ററില്‍ വന്നത് വിവാദമാവുന്നു. പിന്നാലെ വിശദീകരണവുമായി ഇരു നേതാക്കളും രംഗത്തെത്തി.

പോസ്റ്റർ വ്യാജമായി നിർമ്മിച്ചതെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.എൻഡിഎയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണ്.വ്യാജ പോസ്റ്റർ ഇറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇന്നുതന്നെ ഡിജിപിക്ക് പരാതി നൽകുമെന്നും പറഞ്ഞ അദ്ദേഹം കോൺഗ്രസിന്‍റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമെന്ന് മാത്യു ടി. തോമസും പ്രതികരിച്ചു . തന്‍റേയും കെ. കൃഷ്ണൻകുട്ടിയുടെയും ചിത്രങ്ങൾ വച്ച് പോസ്റ്റർ അടിച്ചാൽ അവിടെ വോട്ട് കിട്ടുമെന്ന് കരുതുന്നില്ല. കേരളത്തിലെ ജനതാദൾ (എസ് ) ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുന്നു. പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും അദ്ദേഹം വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.