ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ്: വിദ്യാർഥിനികളുടെ ആവശ്യം പരിശോധിക്കാൻ സമിതി

സാർവത്രികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നു മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ
ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ്: വിദ്യാർഥിനികളുടെ ആവശ്യം പരിശോധിക്കാൻ സമിതി
Updated on

തിരുവനന്തപുരം: ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളെജിലെ 7 വിദ്യാർഥിനികളുടെ ആവശ്യം പരിശോധിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്നു പ്രിൻസിപ്പൽ.

ഏതൊരു സാഹചര്യത്തിലും മുസ്‌ലിം സ്ത്രീകള്‍ തല മറയ്ക്കണം എന്നാണു മതവിശ്വാസപ്രകാരം നിഷ്കര്‍ഷിക്കുന്നതെന്നു വിദ്യാർഥിനികൾ നൽകിയ കത്തിൽ‌ പറയുന്നു.

'നീളമുള്ള കൈകളുള്ള സ്ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയില്‍ ലഭ്യവുമാണ്. അതുകൊണ്ട് ഫുൾ സ്ലീവ് സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹൂഡ്സും ധരിക്കാൻ അനുവദിക്കണം', കത്തിൽ ആവശ്യപ്പെടുന്നു.

എന്നാൽ, സാർവത്രികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നു മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് അറിയിച്ചു. കൈമുട്ട് മുതൽ താഴേയ്ക്ക് ഇടയ്ക്കിടെ കൈ കഴുകേണ്ട സാഹചര്യം ഓപ്പറേഷൻ റൂമുകളിലുണ്ട്. ഇക്കാര്യം വിദ്യാര്‍ഥികളോട് പറഞ്ഞിട്ടുണ്ട്. അതവര്‍ക്കു മനസിലായി. ശസ്ത്രക്രിയാ വിദഗ്ധരെ വരെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ച് രേഖാമൂലം തന്നെ മറുപടി നൽകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.