'വിമാനക്കൊള്ള': പ്രവാസികൾക്കായി ചാർട്ടർ ഫ്ളൈറ്റുകൾ സർക്കാരിന്‍റെ പരിഗണനയിൽ

ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നു കേരളത്തിലേയ്ക്കു വിമാനക്കമ്പനികൾ അമിതമായ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് ഏ​റെ​ക്കാ​ല​മാ​യി പ്ര​വാ​സി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​മാ​ണ്
'വിമാനക്കൊള്ള': പ്രവാസികൾക്കായി ചാർട്ടർ ഫ്ളൈറ്റുകൾ സർക്കാരിന്‍റെ പരിഗണനയിൽ
Updated on

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന 'വി​മാ​ന​ക്കൊ​ള്ള'​യ്ക്കു പ്ര​തി​വി​ധി​യാ​യി വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ യാ​ത്രാ​നി​ര​ക്കി​നേ​ക്കാ​ൾ കു​റ​വി​ൽ ഗ​ൾ​ഫി​ൽ നി​ന്നും ചാ​ർ​ട്ടേ​ഡ് ഫ്ളൈ​റ്റു​ക​ൾ ല​ഭ്യ​മാ​ണോ എ​ന്ന​തു പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​ർ.

ആ​ദ്യ​പ​ടി​യാ​യി വി​മാ​ന​ക്ക​മ്പ​നി​യു​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി സി​യാ​ൽ എം​ഡി​യേ​യും നോ​ർ​ക്ക പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

ഉ​ത്സ​വ, അ​വ​ധി​ക്കാ​ല സീ​സ​ണു​ക​ളി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​യ്ക്കു വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​മി​ത​മാ​യ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് ഏ​റെ​ക്കാ​ല​മാ​യി പ്ര​വാ​സി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് ഏ​തൊ​ക്കെ ത​ര​ത്തി​ൽ ഇ​ട​പെ​ടാ​നാ​കും എ​ന്ന​തു സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്നും നാ​ട്ടി​ലേ​യ്ക്കു വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക‌ു സ​ഹാ​യ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ വി​മാ​ന​ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു നേ​ര​ത്തേ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​യി ബ​ജ​റ്റി​ലും തു​ക വ​ക​യി​രു​ത്തി. തു​ട​ർ​ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്ന​ത്.

വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ സം​വി​ധാ​ന​മു​ള​ള ക​മ്പ​നി​ക​ളു​മാ​യാ​ണു ച​ർ​ച്ച. പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര​വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. വി​മാ​ന​സ​ർ​വീ​സു​ക​ൾ​ക്കു പു​റ​മേ ക​പ്പ​ൽ​മാ​ർ​ഗ​മു​ള​ള യാ​ത്രാ​സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ചും യോ​ഗം വി​ല​യി​രു​ത്തി.

ഓ​ൺ​ലെ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. പി. ​ജോ​യ്, നോ​ർ​ക്ക പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സു​മ​ൻ ബി​ല്ല, ധ​ന പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി​ശ്വ​ന്ത് സി​ൻ​ഹ, ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ർ, സി​യാ​ൽ എം​ഡി എ​സ്. സു​ഹാ​സ്, കി​യാ​ൽ എം​ഡി ദി​നേ​ഷ് കു​മാ​ർ, നോ​ർ​ക്ക റൂ​ട്ട്സി​ൽ നി​ന്നും റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, സി​ഇ​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത്ത് കോ​ള​ശ്ശേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Trending

No stories found.

Latest News

No stories found.