കേരള എൻസിപി ഘടകം പിളർന്നു; റെജി ചെറിയാൻ പക്ഷം കേരളാ കോൺഗ്രസിലേക്ക്

സംഘടനയെന്താണെന്ന് അറിയാവുന്ന ഒരാൾ പോലും ഇപ്പോൾ എൻസിപിയിലില്ലെന്ന് വാർത്താ സമ്മേളനത്തിനിടെ നേതാക്കൽ വിമർശിച്ചു
kerala ncp separated and reji cherian team joined kerala congress
കേരളത്തിലെ എൻസിപി ഘടകം പിളർന്നു
Updated on

ആലപ്പുഴ: കേരളത്തിലെ എൻസിപി ഘടകം പിളർന്നു. ഒരു വിഭാഗം പ്രവർത്തകർ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് യുഡിഎഫിന്‍റെ ഭാഗമായി പ്രവർക്കിക്കുമെന്ന് വാർത്താ സമ്മേളത്തിലൂടെ അറിയിച്ചു. റെജി എം. ചെറിയാൻ പക്ഷമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേരുന്നത്. ലയന സമ്മേളനം അടുത്തമാസം ആലപ്പുഴയിലാവും നടക്കുക.

മുൻപ് തർക്കമുണ്ടായപ്പോൾ പി.സി. ചാക്കോയ്ക്കൊപ്പം നിന്നവരാണ് പാർട്ടി വിട്ടത്. പി.സി. ചാക്കോ സ്ഥാനം കൊടുത്തതെല്ലാം പാർട്ടിയ്ക്ക് പുറത്തുള്ളവർക്കാണെന്നാണ് ഈ വിഭാ​ഗത്തിന്‍റെ ഇപ്പോഴത്തെ വിമർശനം. തോമസ് കെ. തോമസ് - പി. സി. ചാക്കോ തർക്കത്തിൽ റെജി ചെറിയാൻ പി.സി. ചാക്കോയ്ക്ക് ഒപ്പമായിരുന്നു.

സംഘടനയെന്താണെന്ന് അറിയാവുന്ന ഒരാൾ പോലും ഇപ്പോൾ എൻസിപിയിലില്ലെന്ന് വാർത്താ സമ്മേളനത്തിനിടെ നേതാക്കൽ വിമർശിച്ചു. പാർട്ടിയിൽ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണെന്നും ഓരോ ആളും തന്നെ അധികാരം പങ്കിടുന്നതായും നേതാക്കൾ പറഞ്ഞു. എൻസിപിയിൽ 40 വർഷത്തോളം പ്രവർത്തിച്ചവരാണ് പാർട്ടി വിടുന്നത്. യാതൊരു ഉപാധികളുമില്ലാതെയാണ് ജോസഫ് വിഭാ​ഗത്തിനൊപ്പം ചേർന്ന് യുഡിഎഫിൽ എത്തുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.