വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന ആവശ്യവുമായി പൊലീസ് അസോസിയേഷൻ

മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം
kerala police association demanded 2 days of menstrual leave for women police officers
വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ആർത്തവ അവധി നൽകണമെന്ന ആവശ്യവുമായി പൊലീസ് അസോസിയേഷൻ
Updated on

കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന് കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്‍റേതെന്നും ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നുമാണ് ആവശ്യം.

മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡിഎ കുടിശിക ഉടനടി തീർത്ത് നൽകണം. വർധിച്ച് വരുന്ന ജീവിതച്ചെലവുകൾ കണക്കിലെടുത്ത് ഭാവിയിൽ സമയബന്ധിതമായി ഡിഎ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.