പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാം; സർക്കുലർ ഇറക്കി ഡിജിപി

കഴിഞ്ഞ 7 വർഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോസ്ഥർ മാനസിക സമ്മർദത്തിന് ചികിത്സ തേടിയെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു
kerala police to enjoy onam with families as dgp prioritizes wellbeing
പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാം; സർക്കുലർ ഇറക്കി ഡിജിപി
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാം. ഇതുസംബന്ധിച്ച് ഡിജിപി പ്രത്യേക ഉത്തരവിറക്കി. ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകി ഡിജിപി ഉത്തരവിറക്കി.

പൊലീസുകാർക്കിടയിൽ ജോലി സമ്മർദവും ആത്മഹത്യ പ്രേരണയും വർധിച്ച് വരുന്നുണ്ടെന്ന റിപ്പോർട്ടുകൾ ചർച്ചയായതിന്‍റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഇതിനിടെ വന്ന ഡിജിപിയുടെ ഉത്തരവ് ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ 7 വർഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോസ്ഥർ മാനസിക സമ്മർദത്തിന് ചികിത്സ തേടിയെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. 5 വർഷത്തിനിടെ 88 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. തിരുവോണത്തിന് ഇനി നാലു ദിസവമാണ് ശേഷിക്കുന്നത്. വരുംദിവസങ്ങളിൽ‌ പൊലീസുകാർക്ക് വീട്ടുകാർ‌ക്കൊപ്പം ഓണം ആഘോഷിക്കാനുള്ള ഡ്യൂട്ടി ക്രമീകരണങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടപ്പാക്കും.

Trending

No stories found.

Latest News

No stories found.