തിരുവനന്തപുരം: ചക്രവാതച്ചുഴിയും കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദ്ദപാത്തിയും സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തില്‍ അടുത്ത 4 ദിവസം വ്യാപകമായി മഴ തുടരുമെന്ന് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അലർട്ടുകൾ ഉള്ള ജില്ലകൾ
തിങ്കൾ (ഓഗസ്റ്റ് 19)
ഓറഞ്ച്: എറണാകുളം, പത്തനംതിട്ട
യെലോ: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
ചൊവ്വ (ഓഗസ്റ്റ് 20)
ഓറഞ്ച്: എറണാകുളം
യെലോ: ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍
ബുധന്‍ (ഓഗസ്റ്റ് 21)
യെലോ: ആലപ്പുഴ, എറണാകുളം, തൃശൂര്‍,
ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.