അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്; 5 ജില്ലകളിൽ യെലോ അലർട്ട്

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത
kerala rain alert: 5 districts yellow alert today
അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്; 5 ജില്ലകളിൽ യെലോ അലർട്ട്KSDMA
Updated on

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളതിനാൽ ഇവിടങ്ങളിൽ യെലോ അലർട്ടാണ്.

മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നതിനും വിലക്കേർപ്പെടുത്തി.

വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ സജീവമായത്. അടുത്ത 5 ദിവസം കൂടി ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം, തിങ്കളാഴ്ച രാവിലെ 8.30 പുറപ്പെടുവിച്ച് മുന്നറിയിപ്പു പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.

Trending

No stories found.

Latest News

No stories found.