ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്; 3 ഇടങ്ങളിൽ ഓറഞ്ച്, 4 ജില്ലകളിൽ യെലോ അലർട്ടുകൾ

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
kerala rain update: 3 district orange alert saturday
ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്; 3 ഇടങ്ങളിൽ ഓറഞ്ച്, 4 ജില്ലകളിൽ യെലോ അലർട്ടുകൾ Representative Image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ‌ പറയുന്നത്.

അറബിക്കടലിൽ രൂപംകൊണ്ട പുതിയ നൂനമർദത്തിന്‍റെ ഫലമായാണ് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു കാരണം. ഇത് ജൂലൈ 16 വരെ തുടരുമെന്നും വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയാണ് ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നതെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇതുമൂലം അടുത്ത ദിവസങ്ങളിലും വടക്കന്‍ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൂടാതെ കേരളാ തീരത്ത് ഉയർന്ന തിരമാകൾക്കു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു വിലക്ക് തുടരുകയാണ്.

ഓറഞ്ച് അലർട്ട്

13-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

14-07-2024: കണ്ണൂർ, കാസർഗോഡ്

15-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

16-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

യെലോ അലർട്ട്

12-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

13-07-2024: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

14-07-2024: ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

15-07-2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

16-07-2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

Trending

No stories found.

Latest News

No stories found.