സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് അവധിയില്ല; ഈ മാസം 3 ശനിയാഴ്ചകൾ പ്രവൃത്തി ദിവസം

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് അവധിയില്ല; ഈ മാസം 3 ശനിയാഴ്ചകൾ പ്രവൃത്തി ദിവസം

17ന് കർക്കടക വാവിൻ്റെയും 28 മുഹറത്തിൻ്റെയും അവധിയായതിനാലാണ് 22 നും 29 നും കൂടി പ്രവൃത്തി ദിവസമാക്കിയത്
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഈ മാസം 3 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. ഇന്ന് ഉൾപ്പെടെ ജൂലായ് 22, 29 തീയതികളിൽ 10 വരെയുള്ള ക്ലാസുകാർക്ക് ക്ലാസുണ്ടാകും.

ഈ അധ്യായന വർഷത്തിൽ പ്രവൃത്തി ദിവസങ്ങളിൽ പൊതു അവധി വരുന്ന ആഴ്‌ചകളിലെ ശനിയാഴ്‌ച പ്രവർത്തി ദിവസമായിരിക്കും. 17ന് കർക്കടക വാവിൻ്റെയും 28 മുഹറത്തിൻ്റെയും അവധിയായതിനാലാണ് 22 നും 29 നും കൂടി പ്രവൃത്തി ദിവസമാക്കിയത്.