തിരുവനന്തപുരം: ബുധനാഴ്ച നടക്കാനിരുന്ന 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പുതുക്കിയ തീരുമാനമനുസരിച്ച്, വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നുമണിക്ക് സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കും.