സംസ്ഥാന-ദേശീയ ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും; രണ്ടിലും മമ്മുട്ടി ഫൈനൽ റൗണ്ടിൽ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വൈകീട്ട് 3 മണിക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്കും പ്രഖ്യാപിക്കും .
kerala state film awards to announce today
ആടുജീവിതത്തിൽ പൃഥ്വിരാജ്, കാതലിൽ മമ്മൂട്ടി
Updated on

ന്യൂഡൽഹി: സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് (ഓഗസ്റ്റ് 16) പ്രഖ്യാപിക്കും. 70 മത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമാണ് ഒറ്റ ദിവസം നടക്കുന്നത്. 2022ലെ പുരസ്കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വൈകീട്ട് 3 മണിക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്കും പ്രഖ്യാപിക്കും . 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരി​ഗണിക്കുന്നത്.

ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിൽ മലയാള താരം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലേക്ക് പരിഗണനയിലുള്ളത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളുടെ മികവിന് മമ്മൂട്ടിയും കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയും മത്സരിക്കുന്നുവെന്നാണ് വിവരം.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് കാതലിലെയും കണ്ണൂര്‍ സ്‌ക്വാഡിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള അവാർഡിനായി ഉർവശിയും പാർവതി തിരുവോത്തും തമ്മിലാണ് കടുത്ത മത്സരം.

നേര് എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച അനശ്വര രാജൻ, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്. 160 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.

Trending

No stories found.

Latest News

No stories found.