ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ

കര്‍ക്കിടവാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിപുലമായ ക്രമീകരണങ്ങൾ
വർക്കല പാപനാശം കടപ്പുറം. ബലിതർപ്പണത്തിന് ഏറ്റവും കൂടുതലാളുകളെത്തുന്ന ഇടങ്ങളിലൊന്ന്.
വർക്കല പാപനാശം കടപ്പുറം. ബലിതർപ്പണത്തിന് ഏറ്റവും കൂടുതലാളുകളെത്തുന്ന ഇടങ്ങളിലൊന്ന്.
Updated on

തിരുവനന്തപുരം: കര്‍ക്കിടവാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിപുലമായ ക്രമീകരണങ്ങൾ. തിങ്കളാഴ്ചയാണ് വാവ് ബലി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവനന്തപുരം ഗ്രൂപ്പിലെ തിരുവല്ലം ദേവസ്വം, ത്രിവിക്രമംഗലം ദേവസ്വം, വർക്കല ഗ്രൂപ്പിൽ വർക്കല ദേവസ്വം, കൊല്ലം ഗ്രൂപ്പിലെ തിരുമുല്ലവാരം ദേവസ്വം, പറവൂർ ഗ്രൂപ്പിലെ ആലുവ ദേവസ്വം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ബലിതര്‍പ്പണത്തിനായി എത്തിച്ചേരുന്നത്. ഇവിടങ്ങളിൽ ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്.

ശബരിമല ഗ്രൂപ്പിലെ പമ്പ ദേവസ്വത്തില്‍ മുന്‍ വര്‍ഷത്തേതിനു സമാനമായി ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കർക്കിടക മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന സമയം കൂടിയായതിനാൽ വാവുബലി ദിനമായ ജൂലൈ 17 ന് കൂടുതൽ ആളുകൾ പമ്പയിൽ ബലി തർപ്പണത്തിന് എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്നിൽക്കണ്ടുളള ഒരുക്കങ്ങളാണ് പമ്പ നദിക്കരയിൽ നടക്കുന്നത്.

Trending

No stories found.

Latest News

No stories found.