കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന്‌ വീണ്ടും ഇഡി നോട്ടീസ്

കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്ന് തോമസ് ഐസക്ക്
Thomas Isaac
Thomas Isaacfile
Updated on

കൊച്ചി: മസാല ബോണ്ട് കേസിൽ മുഴുവൻ രേഖകളുമായി ഈ മാസം 12ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും ഇഡി നോട്ടീസ്. കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നോട്ടീസ്. എന്നാൽ ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് ഐസക്കിന്‍റെ നിലപാട്.

ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും ഇഡിയുടെ സമന്‍സില്‍ അവശ്യപ്പെട്ടിട്ടുണ്ട്. 2021ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു. അതിനു ശേഷം കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയില്ല. അതുവരെയുള്ള കാര്യങ്ങള്‍ ഇഡിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഏതു കാരണത്താലാണ് തനിക്ക് സമന്‍സ് തരുന്നതെന്ന കാര്യം ഇഡി വ്യക്തമാക്കിയിട്ടില്ലെന്നാണ് ഐസക്കിന്‍റെ വാദം. ഇതെല്ലാം ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

എന്നാല്‍ മസാല ബോണ്ട് ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഐസക്കിനു കൂടുതല്‍ അറിയാമെന്ന് ഇഡിയും വാദിക്കുന്നു. അദ്ദേഹത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്യില്ലെന്നും ചോദ്യം ചെയ്യുക മാത്രമേയുള്ളൂവന്നും ഇഡി പറഞ്ഞിരുന്നു. മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്‌ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്.

Trending

No stories found.

Latest News

No stories found.