കിഫ്ബി മസാല ബോണ്ട്: സമൻസ് ഉത്തരവിനെതിരെയുള്ള ഹർജി ഇന്നു പരിഗണിക്കും

ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ വാദം
Thomas Isaac
Thomas Isaac
Updated on

കൊച്ചി: കിഫ്ബി മസാല ബോണ്ടില്‍ സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായി നൽകിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തോമസ് ഐസകും കിഫ്ബിയുമാണ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്.

കിഫ്ബിക്ക് വേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഹാജരാകും. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ ഐസകിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയത്. എന്നാൽ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ വാദം. സമൻസ് അയക്കാനുള്ള സിം​ഗിൾ ബെഞ്ച് അനുമതി കാരണങ്ങളില്ലാതെയാണ്. ഇഡിയുടെ സമന്‍സില്‍ എന്തിനാണ് തന്നോട് ചില ഡോക്യുമന്റുകള്‍ ആവശ്യപ്പട്ടെതെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും തന്റെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത് എന്തിനാണെന്ന് അറിയില്ല. അതിനാല്‍ സമന്‍സ് നിയമവിരുദ്ധമാണെന്നായിരുന്നു ഐസക് ഹൈക്കോടതിയെ അറിയിച്ചത്.

തുടര്‍ന്ന് തോമസ് ഐസകിന് സമന്‍സ് അയക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതോടൊപ്പം ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു. എന്നാൽ സമന്‍സ് പുതക്കി അയക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തോമസ് ഐസകിന് പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്.

Trending

No stories found.

Latest News

No stories found.