''സാധനം'' എന്ന് വാക്ക് പിൻവലിക്കുന്നു; വീണാ ജോർജിനെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ കെ.എം. ഷാജി

സംഭവത്തിൽ വനിത കമ്മിഷൻ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ മുസ്ലീം ലീഗിൽ നിന്നടക്കം എതിർപ്പുകൾ ഉയർന്നിരുന്നു
KM Shaji
KM Shaji
Updated on

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. 'സാധനം' എന്ന വാക്ക് പിൻവലിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്.

ആരോഗ്യ വകുപ്പിന് അന്തവും കുന്തവുമില്ലെന്ന് താൻ ഇനിയും പറയുമെന്നും പരാമർശം ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ലെന്നും വകുപ്പിനെ മുഴുവനായാണെന്നും അദ്ദേഹം കണ്ണൂരിൽ നടന്ന കെഎംസിസി ജില്ലാ സമ്മേളനത്തിൽ പറഞ്ഞു.

വാക്കിൽ തൂങ്ങിക്കളിക്കുന്നത് ഫാസിസ്റ്റ് തന്ത്രമാണെന്നും ആരോഗ്യമന്ത്രി ആദ്യ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ വനിത കമ്മിഷൻ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ മുസ്ലീം ലീഗിൽ നിന്നടക്കം എതിർപ്പുകൾ ഉയർന്നിരുന്നു. ഇതി ത്തിലാണ് പ്രസ്താവന പിൻവലിച്ചു കൊ ണ്ട് കെ.എം. ഷാജി രംഗത്തെത്തിയത്.

സ്ത്രീവിരുദ്ധ പ്രസ്താവനത്തെതിരേ രംഗത്തെത്തിയ ഡിവൈഎഫ്ഐക്കും പി.കെ. ശ്രീമതിക്കും അദ്ദേഹം മറുപടി നൽകുകയും ചെയ്തു. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂണിൽ കുറേക്കാലം കുളിച്ചാലും വൃത്തിയാവാത്ത ഒരാളെ തലയിലേറ്റി നടക്കുന്ന ഡിവൈഎഫ്ഐക്ക് തന്നെ പരിഹസിക്കാനുള്ള അവകാശമില്ലെന്നും പറഞ്ഞ അദ്ദേഹം പി.കെ. ശ്രീമതി, എം.എം. മണിയുമായി തന്നെ താരതമ്യപ്പെടുത്തേണ്ടെന്നും കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.