കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കെഎസ്ആർടിസിയും തീപിടിത്തം അന്വേഷിക്കുന്നുണ്ട്.
ബസിന് പിന്നിൽ നിന്നാണ് തീപടർന്നതെന്ന് ജീവനക്കാർ പറയുന്നു|ksrtc low floor bus caught fire in kochi
കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു
Updated on

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിച്ച ബസിൽ പോലീസ് പരിശോധനയും നടത്തി. ഉടൻ റിപ്പോർട്ട് നൽകും.

കെഎസ്ആർടിസിയും തീപിടിത്തം അന്വേഷിക്കുന്നുണ്ട്. റീജണൽ വർക്ക്ഷോപ്പ് ഡിപ്പോ എൻജിനീയർ പി. അബൂബക്കർ, എറണാകുളം ഡിപ്പോ എൻജിനീയർ എസ്. സുഭാഷ് എന്നിവരടങ്ങിയ സംഘം ബസ് പരിശോധിച്ചു. ഇതു കൂടാതെ ബസ് നിർമാണകമ്പനിയുടെ പ്രതിനിധികളും പരിശോധന നടത്തി. ബസ് എന്‍ജിന്‍റെ അടിഭാഗത്തു നിന്ന് തീ പർന്നതിനാൽ ഷോർട്ട് സർക്യൂട്ട് തന്നെയാണെന്നാണ് കെഎസ്ആർടിസിയുടെയും പ്രാഥമിക നിഗമനം.

തിങ്കളാഴ്ച എറണാകുളം ചിറ്റൂര്‍ റോഡില്‍ ഇയ്യാട്ടുമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. 25 യാത്രക്കാരുമായി എറണാകുളം സ്റ്റാൻഡിൽനിന്നു പുറപ്പെട്ട ബസാണ് കത്തിനശിച്ചത്. ഫയര്‍ അലര്‍ട്ട് സിഗ്‌നല്‍ കാണിച്ചയുടൻ ബസില്‍നിന്നു പുറത്തിറങ്ങാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. ബസ് ഭാഗീകമായി കത്തിനശിച്ചു. വയറിംഗ് കിറ്റ് പൂര്‍ണമായും കത്തിനശിച്ചു. പകുതിയിലേറെ സീറ്റുകളും അഗ്‌നിക്കിരയായിരുന്നു. ഫയ‍‍ര്‍ഫോഴ്സെത്തി തീയണച്ചെങ്കിലും ബസ് കത്തി നശിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.