കൊല്ലം കലക്റ്ററേറ്റ് സ്ഫോടനക്കേസിൽ 3 പ്രതികൾക്ക് ജീവപര്യന്തം

കേസില്‍ 3 പ്രതികളും‌ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു
Kollam Collectorate blast 3 accused get life imprisonment
കൊല്ലം കലക്റ്ററേറ്റ് സ്ഫോടന കേസിൽ 3 പ്രതികൾക്ക് ജീവപര്യന്തം
Updated on

കൊല്ലം: കൊല്ലം കലക്റ്ററേറ്റ് സ്ഫോടന‌ക്കേസിൽ 3 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. തമിഴ്നാട് മധുര സ്വദേശികളും നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരുമായ അബ്ബാസ് അലി (31), ഷംസൂൺ കരിം രാജ് (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസില്‍ 3 പ്രതികളും‌ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. നാലാം പ്രതി ഷംസുദ്ദിനെ (28) കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.

കേസിൽ അന്തിമ വാദം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ മുമ്പാകെ ഓക്ടോബർ 18 - ന് പൂർത്തിയായിരുന്നു. 8 വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് അപേക്ഷിച്ചിരിന്നത്. ഒക്ടോബർ 29 ന് വിധി പറയാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കോടതി കൂടുതൽ വ്യക്തത തേടുകയായിരുന്നു. വീണ്ടും വാദം കേട്ട ശേഷമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നവംബർ 4ന് വിധി പറയാൻ തീരുമാനിച്ചു.

2016 ജൂൺ 15ന് രാവിലെ 10.50-ന് സംഭവം. മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്‍റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബുവച്ച് സ്‌ഫോടനം നടത്തിയത്. സ്ഫോടനത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു. സിവിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ എത്തിയ പേരയം ‌പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാബുവിനാണ് പരുക്കേറ്റത്. എന്‍ഐഎയാണ് പ്രതികളെ അറസ്റ്റ് ചെയ്യതത്.

Trending

No stories found.

Latest News

No stories found.