മൈനാഗപ്പള്ളി കാർ അപകടം: ഒന്നാം പ്രതി അജ്മലിന് ജാമ്യം അനുവദിച്ചു

രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.
kollam mynagappally car accident bail for First accused ajmal
മൈനാഗപ്പള്ളി കാർ അപകടം: ഒന്നാം പ്രതി അജ്മലിന് ജാമ്യം അനുവദിച്ചുfile
Updated on

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അജ്മലിനെതിരെ മനഃപൂർവമുള്ള നരഹത്യാ കുറ്റം ചമുത്തിയിരിക്കുന്നതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ ഈ വകുപ്പ് നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പ്രേരണാ കുറ്റമാണ്‌ ശ്രീക്കുട്ടിക്കുമേൽ കോടതി ചുമത്തിയിരുന്നത്‌.

2024 സെപ്റ്റംബർ 15 തിരുവോണ ദിവസമാണ് അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കുഞ്ഞുമോൾ (45) മരിച്ചത്. മദ്യലഹരിയിൽ കാറോടിച്ച അജ്മൽ വീട്ടമ്മയെ മനപൂർവം കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും അമിതവേഗത്തിൽ ഇയാൾ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞുമോളെ ഇടിച്ച ശേഷം മറ്റൊരു സ്ഥലത്തും ഈ വാഹനം അപകടത്തിൽപ്പട്ടിരുന്നു. അവിടെനിന്ന് അജ്മൽ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് കാറിലുണ്ടായിരുന്ന ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Trending

No stories found.

Latest News

No stories found.